LiveTV

Live

Kerala

അധ്യാപകന്‍ വിദ്യാര്‍ഥിക്കായി പരീക്ഷയെഴുതിയ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റ്

പ്രശ്നം വിദ്യാഭ്യാസ വകുപ്പ് ഗൌരവത്തിലെടുത്തതോടെ ഇടപെടാൻ ഹയര്‍ സെക്കണ്ടറി ഡയറക്ടറെ ചുമലപ്പെടുത്തുകയായിരുന്നു.

അധ്യാപകന്‍ വിദ്യാര്‍ഥിക്കായി പരീക്ഷയെഴുതിയ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റ്

കോഴിക്കോട് മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതിക്കൊടുത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഹയർ സെക്കണ്ടറി ഡയറക്ട്രേറ്റ്. സംഭവത്തെക്കുറിച്ച് അന്വഷണം ആവശ്യപ്പെട്ട് ഹയര്‍ സെക്കണ്ടറി ഡയറക്ടർ ഡി.ജി.പിക്ക് പരാതി നൽകി.

അധ്യാപകൻ വിദ്യാർഥിക്കായി പരീക്ഷയെഴുതിയ സംഭവത്തിൽ ഗൂഢാലോചന നടന്നതായാണ് ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ പരാതിയിൽ പറയുന്നത്. ഇക്കാര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണമാണ് ആവശ്യം. പ്രശ്നത്തിൽ അന്വേഷണം നടത്തുമെന്ന നേരത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. അധ്യാപകൻ വിദ്യാർഥികളെ സഹായിച്ചതാണെന്ന വാദത്തെ വിദ്യാർഥികളും മറ്റ് അധ്യാപകരും തള്ളിയതോടെയാണ് സംഭവം അന്വഷണത്തിലേക്ക് നീങ്ങിയത്.

പ്രശ്നം വിദ്യാഭ്യാസ വകുപ്പ് ഗൌരവത്തിലെടുത്തതോടെ ഇടപെടാൻ ഹയര്‍ സെക്കണ്ടറി ഡയറക്ടറെ ചുമലപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇന്ന് ഡി.ജി.പിക്ക് പരാതി കൈമാറിയത്. ഇതിനിടയിൽ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് എ.ഇ.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്കൂളിന് മുന്നില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.