LiveTV

Live

Kerala

കെ.എസ്.ആര്‍.ട്ടി.സിയെ ശവപ്പെട്ടിയിലാക്കി ഉദ്യോഗാർഥികളുടെ പ്രതീകാത്മക സമരം

വിവരാവകാശ രേഖ പ്രകാരം ഇപ്പോൾ 400 വേക്കൻസിയുണ്ട്. എന്നിട്ടും താത്കാലിക ഡ്രൈവർമാരെ നിലനിർത്താനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്നാണ് പരാതി

കെ.എസ്.ആര്‍.ട്ടി.സിയെ ശവപ്പെട്ടിയിലാക്കി ഉദ്യോഗാർഥികളുടെ പ്രതീകാത്മക സമരം

കെ.എസ്.ആർ.ടി.സി ബസിനെ ശവപ്പെട്ടിയിലാക്കി ഉദ്യോഗാർഥികളുടെ പ്രതീകാത്മക ധർണ്ണ. 2014ൽ പി.എസ്.സി വിജ്ഞാപനമിറക്കിയ ഡ്രൈവർ തസ്തികയിൽ പരീക്ഷ എഴുതിയവരാണ് പ്രതിഷേധിച്ചത്. ഷോർട്ട് ലിസ്റ്റ് ഇട്ട് 4 വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ കെ.എസ്.ആർ.ടി.സിയും പി.എസ്.സിയും ഒത്തുകളിക്കുന്നുവെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.

കെ.എസ്.ആർ.ടി.സിയിലേക്കായി 2014ലാണ് റിസർവ് ഡ്രൈവർ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനമിറക്കിയത്. 2015ൽ പരീക്ഷ നടത്തി 7000 പേരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി. നാളിതുവരെയായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല.

വിവരാവകാശ രേഖ പ്രകാരം ഇപ്പോൾ 400 വേക്കൻസിയുണ്ട്. എന്നിട്ടും താത്കാലിക ഡ്രൈവർമാരെ നിലനിർത്താനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്നാണ് ഇവരുടെ പരാതി. അടുത്ത മാസം 10നകം താത്കാലിക ഡ്രൈവർമാരെ പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.