LiveTV

Live

Kerala

‘വോട്ടെടുപ്പ് സമയം നീട്ടി നല്‍കിയത് കള്ളവോട്ടിന് സഹായകമായി’

പാലക്കാട് ഒഴികെ 19 സീറ്റിലും വിജയ സാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തല്‍

‘വോട്ടെടുപ്പ് സമയം നീട്ടി നല്‍കിയത് കള്ളവോട്ടിന് സഹായകമായി’

ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ വിജയസാധ്യതയെന്ന് യു.ഡി.എഫ് വിലയിരുത്തല്‍. കള്ളവോട്ട് തടയാന്‍ വോട്ടിങ് സമയം പുനക്രമീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും യു.ഡി.എഫ് തീരുമാനിച്ചു. വോട്ടര്‍പട്ടികയില്‍‍ നിന്ന് പേര് നീക്കം ചെയ്തവരുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിക്കാന്‍ സഹായം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തി. പാലക്കാട് ഒഴികെ 19 സീറ്റിലും വിജയ സാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തിയത്.

ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ഉണ്ടായിട്ടുണ്ടെങ്കിലും കള്ളവോട്ടിനെതിരായ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്ക് പിന്തുണ നല്‍കാനാണ് മുന്നണി തീരുമാനിച്ചത്.

വോട്ടിങ് സമയം 6 മണിവരെ നീട്ടിയത് കള്ളവോട്ടിന് സഹായകരമായതിനാല്‍ 5ന് വോട്ടിങ് തീരുന്ന രീതിയല്‍ സമയക്രമീകരണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. വോട്ടര്‍പട്ടികയിലെ വെട്ടിമാറ്റല്‍ വിഷയത്തില്‍ വ്യക്തികളുടെ പരാതികള്‍ പരിഗണിക്കാമെന്നാണ് കമ്മീഷന്‍റെ നിലപാട്. ജില്ലാ യുഡിഎഫ് പരാതി ന്ല‍കിപ്പിക്കാനുള്ള ശ്രമം നടത്തും.