LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട

ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി.

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 25 കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി.

ഒമാന്‍ എയര്‍വേയ്സ് വിമാനത്തില്‍ രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം തിരുമല സ്വദേശി സുനിലും ഒപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് പിടിയിലായത്. സ്ത്രീയുടെ പക്കലുണ്ടായിരുന്ന ഹാന്‍ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 25 കിലോ സ്വര്‍ണം കണ്ടെടുത്തതായി ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 8 കോടിയലധികം രൂപ വിലവരും. ഇവര്‍ സ്ഥിരം ഇടനിലക്കാരാണോ എന്നറിയാന്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്.

കഴി‍ഞ്ഞ ആഴ്ചയും തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ കടത്ത് പിടിക്കപ്പെട്ടിരുന്നു. ഇതില്‍ വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനും എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരും അറസ്റ്റിലായിരുന്നു. ഇന്ന് നടന്ന സ്വര്‍ണ വേട്ടയിലും വിമാനത്താവള ജീവനക്കാര്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്.