LiveTV

Live

Kerala

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം: ഭരണകക്ഷിയിൽ ഭിന്നാഭിപ്രായം

വൈദ്യുതി വകുപ്പിന്റെ സമീപനത്തിനെതിരെ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം: ഭരണകക്ഷിയിൽ ഭിന്നാഭിപ്രായം

എറണാകുളം ശാന്തിവനത്തിലെ കെ.എസ്.ഇ.ബിയുടെ ടവര്‍ നിര്‍മാണത്തെ ചൊല്ലി ഭരണകക്ഷിയിൽ ഭിന്നാഭിപ്രായം. വൈദ്യുതി വകുപ്പിന്റെ സമീപനത്തിനെതിരെ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ശാന്തിവനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എ.ഐ.വൈ.എഫ് കൊടിനാട്ടി.

ശാന്തിവനത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം സംരക്ഷിക്കാനാണ് അലൈൻമെൻറിൽ മാറ്റം വരുത്തിയതെന്നാണ് എ.ഐ.വൈ.എഫ് ആരോപണം. വൈദ്യതി മന്ത്രി സ്ഥലം സന്ദർശിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മുൻ മന്ത്രി ബിനോയ് വിശ്വം ശാന്തിവനത്തിലെ ടവർ നിർമാണത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എ.ഐ.വൈ.എഫ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. നേരെ പോകേണ്ട ടവർ നിർമാണം ത്രികോണാകൃതിയിൽ ശാന്തിവനത്തിനുള്ളിലൂടെ വളഞ്ഞ്‌ പോകുന്നു. സ്വകാര്യ വ്യക്തി ആരെന്നത് സംബന്ധിച്ച് രേഖകളിൽ നിന്നും വ്യക്തമല്ലന്നും ഇവർ ആരോപിക്കുന്നു.

വൈദ്യുതി മന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് എ.ഐ.വൈ.എഫ് രംഗത്തെത്തിയത്. ഇതോടെ ശാന്തിവനത്തെ ചൊല്ലി സി.പി.ഐ-സി.പി.എം തർക്കം വരുംദിവസങ്ങളിൽ രൂക്ഷമാകും.