LiveTV

Live

Kerala

ശാരീരിക വൈകല്യങ്ങളെ മറികടന്ന് കെസിയ ബെന്നി; പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് 

ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് കോതമംഗലം സ്വദേശിനിയായ കെസിയ ബെന്നി. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

ശാരീരിക വൈകല്യങ്ങളെ മറികടന്ന്  കെസിയ ബെന്നി; പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് 

ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് കോതമംഗലം സ്വദേശിനിയായ കെസിയ ബെന്നി. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ഈ കൊച്ചു മിടുക്കി മികവിന്റെ നെറുകയിലെത്തിയത്.

കോതമംഗലം, വെണ്ടുവഴി സ്വദേശി പരേതനായ മാലിയിൽ ബെന്നിയുടെയും, വത്സലയുടെയും മകളാണ് കെസിയ. ജന്മനാ കാലുകളുടെ ശേഷിക്കുറവ് മൂലം പരാശ്രയമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലായിരുന്നു. ശാരീരിക അവശതകൾ മൂലം പലപ്പോഴും ക്ലാസുകൾ മുടങ്ങിയെങ്കിലും പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയാണ് കോതമംഗലം മാർ ബേസിൽ സ്കൂളിൽ പ്ലസ്ടുവിന് ചേർന്നത്.

ശാരീരിക വൈകല്യങ്ങൾക്കൊപ്പം സമീപകാലത്ത് വൃക്കകളുടെ തകരാറ് മൂലം ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസിസ് ചെയ്യേണ്ട ഗതികേടിനിടയിലാണ് പ്ലസ്ടു പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും എ പ്ല സോടെ 98 ശതമാനം വിജയം നേടിയത്. ഡയാലിസിസും ശാരീരിക പ്രശ്നങ്ങളും മൂലം പല ദിവസങ്ങളിലും ക്ലാസിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

കൂട്ടുകാരും അധ്യാപകരും ആത്മാർത്ഥമായി സഹായിച്ചതും സാഹചര്യങ്ങളിൽ നിന്ന് നേടിയ മന:കരുത്തുമാണ് കെസിയയെ വിജയത്തിലെത്തിച്ചത്. ബികോം ബിരുദവും എ.സി.സി.എ പഠനവും പൂർത്തിയാക്കി ചാർട്ടേഡ് അക്കൗണ്ടന്റ് ജോലിയാണ് കെസിയയുടെ ലക്ഷ്യം.