LiveTV

Live

Kerala

കെ.ടി ജലീലിന്‍റെ വീട്ടിലേക്ക് യുവജന സംഘടനാ മാര്‍ച്ച്

16കാരിയെ പീഡിപ്പിച്ച എല്‍.ഡി.എഫ് കൗൺസിലറെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും മന്ത്രി ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്

കെ.ടി ജലീലിന്‍റെ വീട്ടിലേക്ക് യുവജന സംഘടനാ മാര്‍ച്ച്

വളാഞ്ചേരി പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് മന്ത്രി കെ.ടി ജലീലിന്‍റെ വീട്ടിലേക്ക് യു.ഡി.എഫ് യുവജന സംഘടനകളുടെ മാര്‍ച്ച്. 16കാരിയെ പീഡിപ്പിച്ച എല്‍.ഡി.എഫ് കൗൺസിലറെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും മന്ത്രി ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്.

മന്ത്രിയുടെ വസതിക്ക് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ സി.പി.എം തയ്യാറാകണമെന്ന് എം.എൽ.എമാരായ വി.ടി ബൽറാമും കെ.എം ഷാജിയും ആവശ്യപ്പെട്ടു.