LiveTV

Live

Kerala

വാളയാര്‍ പീഡനം; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ ചെയര്‍മാന്‍ കോടതിയില്‍ ഹാജരായ സംഭവത്തില്‍ അന്വേഷണം ഉടന്‍ തുടങ്ങും

സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനാണ് അന്വേഷണ ചുമതല.

 വാളയാര്‍ പീഡനം; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ ചെയര്‍മാന്‍ കോടതിയില്‍ ഹാജരായ സംഭവത്തില്‍ അന്വേഷണം ഉടന്‍ തുടങ്ങും

വാളയാര്‍ പീഡന കേസിലെ പ്രതികള്‍ക്ക് വേണ്ടി പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ ചെയര്‍മാന്‍ കോടതിയില്‍ ഹാജരായ സംഭവത്തില്‍ അന്വേഷണം ഉടന്‍ തുടങ്ങും. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനാണ് അന്വേഷണ ചുമതല. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.

വാളയാറില്‍ ലൈംഗീക പീഡനത്തെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ പ്രതിക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ ചെയര്‍മാന്‍ കോടതിയില്‍ ഹാജറായ സംഭവം ഗൌരവമായാണ് സാമൂഹ്യ നീതി വകുപ്പ് കാണുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജാണ് സംഭവം അന്വേഷിക്കുക. തന്റെ ജൂനിയേഴ്സിന്റെ പേരില്‍ കേസ് എടുക്കകയും തുടര്‍ന്ന് കോടതിയില്‍ ഹാജറാക്കുകയുമാണ് സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ എന്‍.രാജേഷ് ചെയ്യുന്നത്.കോടതി രേഖകള്‍ ഉള്‍പെടെ പരിശോധിച്ചായിരിക്കും നടപടി എടുക്കുക. കുട്ടികള്‍ക്ക് നീതിയും സംരക്ഷണവും ഒരുക്കേണ്ട ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ പ്രതികള്‍ക്കായി ഹാജരായതില്‍ മുന്‍ ചെയര്‍മാന്‍മാര്‍ക്ക് ഉള്‍പ്പെടെ വലിയ അതൃപ്തിയുണ്ട്. കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ചുമതലപ്പെട്ട ചെയര്‍മാനാണ് കുട്ടികളെ പീഡിപ്പിച്ചവര്‍ക്കായി ഹാജരായത്. എന്‍.രാജേഷിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.