LiveTV

Live

Kerala

കെ.യു.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസുകൾ കട്ടപ്പുറത്ത് തന്നെയിരിക്കും

ലോ ഫ്ലോർ ബസുകള്‍ക്ക് രണ്ടര കിലോമീറ്റർ മാത്രമേ മൈലേജുള്ള എന്നതാണ് കെ.എസ്.ആർ.ടിസിയുടെ താല്‍പര്യമില്ലായ്നക്ക് കാരണം

കെ.യു.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസുകൾ കട്ടപ്പുറത്ത് തന്നെയിരിക്കും

കെ യു.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത് തന്നെ ഇരിക്കും. കേന്ദ്ര സർക്കാർ പദ്ധതിയിലൂടെ ലഭിച്ച ലോ ഫ്ലോർ ബസുകളോട് കെ.എസ്.ആർ.ടി.സിക്ക് താത്പര്യമില്ലാത്തതാണ് കാരണം. ജൺറം ലോ ഫ്ലോർ ബസുകള്‍ക്ക് രണ്ടര കിലോമീറ്റർ മാത്രമേ മൈലേജുള്ള എന്നതാണ് കെ.എസ്.ആർ.ടിസിയുടെ താല്‍പര്യമില്ലായ്നക്ക് കാരണം.

കെ.യു.ആർ.ടി.സിയുടെ 719 ലോ ഫ്ലോർ ബസുകളിൽ 373 എണ്ണം ഓടാതിരിക്കുന്നതിന്റെ കാരണവും ഇതാണ്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പ്രഥമ പരിഗണന നൽകിയാൽ മതിയെന്നാണ് മാനേജ്മെന്റ് തീരുമാനം. ജൻറം ബസുകൾ അറ്റകുറ്റപണി നടത്തിയ വകയിൽ ഇനി വോൾവോ കമ്പനിയുടെ ഫ്രാഞ്ചൈസിക്ക് നൽകാനുള്ളത് 75 ലക്ഷം രൂപയാണ്. ഇത് ഉടൻ നൽകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നാണ് കോർപ്പറേഷൻ വാദം. അതുകൊണ്ടുതന്നെ അറ്റകുറ്റ പണികൾ നടത്തിയ വകയിൽ നൽകാനുള്ള കുടിശ്ശിക ഉടൻ നൽകില്ലെന്നാണ് സൂചന. സെപയർ ആയി ഇടിരിക്കുന്ന 216 ബസുകൾ ശബരിമല സീസണിൽ മാത്രമേ പ്രയോജനമാകൂ എന്നും കോർപ്പറേഷൻ പറയുന്നു. അല്ലാത്തപക്ഷം എസി ബസുകളുടെ നിരക്ക് കൂട്ടണമെന്ന ആവശ്യമാണ് അവർ ഉയർത്തുന്നത്.