LiveTV

Live

Kerala

തീരം കടലെടുക്കുന്നു; പ്രക്ഷോഭവുമായി ‘സേവ് വലിയതുറ’ സംഘം

തങ്ങളുടെ വീടുകളും കളിസ്ഥലവും കവരുന്ന തീരശോഷണത്തിനെതിരെ ശാസ്ത്രീയമായ പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം

തീരം കടലെടുക്കുന്നു; പ്രക്ഷോഭവുമായി ‘സേവ് വലിയതുറ’ സംഘം

കടല്‍ കയറുന്നത് മൂലം തീരശോഷണം സംഭവിക്കുന്ന തിരുവനന്തപുരം വലിയതുറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ‘സേവ് വലിയതുറ’ എന്ന പേരിലുള്ള യുവാക്കളുടെ സംഘമാണ് പ്രക്ഷോഭം ആരംഭിച്ചത്. സംഘം ഇന്നലെ തീരദേശ മാര്‍ച്ച് നടത്തി.

കടല്‍ക്ഷോഭവും, കടല്‍ കയറുന്നതുമൂലം വലിതുറ കടപ്പുറത്തെ തീരദേശ കടലെടുക്കുന്നത് തുടര്‍ക്കഥയുമാകുന്ന സാഹചര്യത്തിലാണ് പ്രദേശവാസികളായ യുവാക്കള്‍ സേവ് വലിയതുറ എന്ന സംഘം രൂപീകരിക്കുന്നത്. തങ്ങളുടെ വീടുകളും കളിസ്ഥലവും കവരുന്ന തീരശോഷണത്തിനെതിരെ ശാസ്ത്രീയമായ പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്നലെ വലിയതുറ മുതല്‍ ശംഖുമുഖം വരെ സേവ് വലിയതുറ എന്ന മുദ്രാവാക്യമുയര്‍ത്തി യുവാക്കള്‍ മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ കൂടുതല്‍ ക്രിയാത്മക നടപടികളിലേക്ക് വന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് യുവാക്കളുടെ ഈ കൂട്ടായ്മയുടെ തീരുമാനം.