LiveTV

Live

Kerala

ചെയര്‍മാന്‍ സ്ഥാനത്തിനായി കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം: ജോസ് കെ മാണിയെ പിന്തുണച്ച് 9 ജില്ലാ പ്രസിഡന്‍റുമാര്‍, സി.എഫ് തോമസിനായി പി.ജെ ജോസഫ്

ജോസ് കെ മാണിയെ പിന്തുണച്ച് ഒന്‍പത് ജില്ലാ പ്രസിഡന്‍റുമാര്‍ രംഗത്തെത്തി. അതേസമയം സി.എഫ് തോമസ് ചെയര്‍മാന്‍ ആകണമെന്നാണ് പി.ജെ.ജോസഫിന്‍റെ അഭിപ്രായം.

ചെയര്‍മാന്‍ സ്ഥാനത്തിനായി കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം: ജോസ് കെ മാണിയെ പിന്തുണച്ച് 9 ജില്ലാ പ്രസിഡന്‍റുമാര്‍, സി.എഫ് തോമസിനായി പി.ജെ ജോസഫ്

കേരള കോൺഗ്രസിലെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ നിർണായക നീക്കവുമായി മാണി വിഭാഗം. ഒമ്പത് ജില്ലാ പ്രസിഡന്‍റുമാര്‍ ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസിനെ കണ്ട് ജോസ് കെ മാണിയെ ചെയർമാൻ ആക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ പ്രസിഡന്റുമാരുടെ നിർദ്ദേശത്തെ പി.ജെ ജോസഫ് തള്ളി. നീക്കത്തിൽ സി.എഫ് തോമസും അതൃപ്തി അറിയിച്ചു.

മാണി വിഭാഗത്തിലെ മുതിർന്ന നേതാക്കളെ ഒപ്പം കൂട്ടി പി.ജെ ജോസഫ് ചെയർമാൻ സ്ഥാനത്തിന് വേണ്ടി നീക്കം ശക്തമാക്കിയതോടെയാണ്, മാണി വിഭാഗം ഒരു പടികൂടി കടന്ന് ജോസ് കെ മാണിയെ ചെയർമാൻ ആക്കണമെന്ന നിർദേശം ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുമ്പാകെ അവതരിപ്പിച്ചത്. 14 ജില്ലാ പ്രസിഡന്‍റുമാരിൽ 10 പേരും മാണി ഗ്രൂപ്പിൽ ഒപ്പമാണ്. ഇതിൽ ഒമ്പത് പേരും നേരിൽ കണ്ട് ഇക്കാര്യം ഉന്നയിച്ചു. ചെയർമാൻ സ്ഥാനത്തിന് പുറമേ പാർലമെൻററി പാർട്ടി നേതാവ് സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ജില്ലാ പ്രസിഡന്‍റുമാരുടെ നിലപാടിൽ സി.എഫ് തോമസ് അതൃപ്തി അറിയിച്ചു. ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.എഫ് തോമസിനെ കണ്ട ജില്ലാ പ്രസിഡൻറുമാര്‍ ജോസ് കെ മാണിയുമായും കൂടിക്കാഴ്ച നടത്തി. തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ജോസ് കെ മാണിയും പറഞ്ഞു. ജില്ലാ പ്രസിഡന്‍റുമാരുടെ ഈ നീക്കത്തെ പി.ജെ ജോസഫ് പൂർണമായും തള്ളി. സി.എഫ് തോമസ് ചെയർമാനായാൽ അംഗീകരിക്കുമെന്നും പി.ജെ പറഞ്ഞു.