LiveTV

Live

Kerala

ഇനി വോട്ടെണ്ണല്‍; ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മെയ് 23ന് രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിന്‍റെ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്

ഇനി വോട്ടെണ്ണല്‍; ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്തെ വോട്ടെണ്ണലിന്‍റെ ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കുന്നു. വോട്ടെണ്ണൽ സംബന്ധിച്ച തയാറെടുപ്പുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുമായി ചർച്ച നടത്തി. തപാൽ ബാലറ്റ്, സർവീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നത് സംബന്ധിച്ചും വിശദമായി ചർച്ച നടന്നു.

മെയ് 23ന് രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിന്‍റെ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തെ വോട്ടെണ്ണലിന്‍റെ ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുമായി കേന്ദ്രതെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ഇന്നലെ വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തി.

വോട്ടെണ്ണൽ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. തപാൽ ബാലറ്റ്, സർവീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നത് സംബന്ധിച്ചും വിശദമായി ചർച്ച നടത്തി. സംസഥാനത്തെ റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർക്കും പരിശീലനം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥർ 15ന് കേരളത്തിൽ എത്തും.

തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണൽ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി. ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, ജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വോട്ടെണ്ണൽ പ്രക്രിയ കാണാനും മനസിലാക്കാനും ഇവിടെ സൗകര്യമുണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പം ഐ.ജി ദിനേന്ദ്ര കശ്യപ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.