LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ജെ.ഡിയില്‍ ആശയക്കുഴപ്പം

ശരത് യാദവിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ആര്‍.ജെ.ഡിയിലേക്ക് ചേക്കേറിയാല്‍ സംസ്ഥാനത്ത് തീരുമാനമെടുക്കുന്നത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചായിരിക്കണമെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍.ജെ.ഡിയില്‍ ആശയക്കുഴപ്പം

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക് താന്ത്രിക് ജനാതാദളിലും ആശയക്കുഴപ്പം. ശരത് യാദവിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ആര്‍.ജെ.ഡിയിലേക്ക് ചേക്കേറിയാല്‍ സംസ്ഥാനത്ത് തീരുമാനമെടുക്കുന്നത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചായിരിക്കണമെന്ന ആവശ്യം ഉയര്‍ത്തി എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ കമ്മറ്റി രംഗത്തെത്തി.

നിലവില്‍ ശരത് യാദവ് ആര്‍.ജെ.ഡി ചിഹ്നത്തിലാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. അതിനാല്‍ എല്‍.ജെ.ഡി - ആര്‍.ജെ.ഡിയില്‍ ലയിക്കുമെന്ന സൂചനകള്‍ ശക്തവുമാണ്. അത്തരം സാഹചര്യം ഉണ്ടായാല്‍ കേരളത്തില്‍ തീരുമാനം എടുക്കുന്നത് നേതാക്കളുടെ താല്‍പര്യം പരിഗണിച്ച് മാത്രമാകരുതെന്നാണ് എല്‍.ജെ.ഡി കോഴിക്കോട് ജില്ലാകമ്മറ്റിയുടെ വികാരം. മുന്നണി മാറ്റത്തില്‍ താഴെതട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കാതിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. അത് ആവര്‍ത്തിക്കരുതെന്നാണ് നേതൃത്വത്തിന് ജില്ലാ കമ്മറ്റിയുടെ മുന്നറിയിപ്പ്.

നിലവില്‍ കേരളത്തിലെ ആര്‍.ജെ.ഡി യു.ഡി.എഫിലാണെന്നതും നേതാക്കളെ കുഴയ്ക്കുന്നുണ്ട്. ജില്ലാ കമ്മറ്റിയുടെ വികാരം സംസ്ഥാന നേതൃത്വത്തെ ഉടന്‍ അറിയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡിയുടെ മുഴുവന്‍ വോട്ടുകളും എല്‍‌.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതായും യോഗം വിലയിരുത്തി.