LiveTV

Live

Kerala

സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി വിതരണം ചെയ്ത് പ്രവാസി വ്യവസായി

കാസര്‍കോട് ബെള്ളൂരില്‍ ഭൂമിയില്ലാത്ത 10 പേര്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമിയാണ് പ്രവാസിയായ ഇബ്രാഹിമിന്റെ കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് വിതരണം ചെയ്തത്.

സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി വിതരണം ചെയ്ത് പ്രവാസി വ്യവസായി

സ്വന്തമായി കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി വിതരണം ചെയ്ത് മാതൃകയാവുകയാണ് കാസര്‍കോട്ടെ ഒരു പ്രവാസി വ്യവസായി. കാസര്‍കോട് ബെള്ളൂരില്‍ ഭൂമിയില്ലാത്ത 10 പേര്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമിയാണ് പ്രവാസിയായ ഇബ്രാഹിമിന്റെ കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് വിതരണം ചെയ്തത്.

ബെള്ളൂരിലെ പ്രവാസി വ്യവസായി ഇബ്രാഹിമാണ് പ്രദേശത്തുള്ളവര്‍ക്ക് റംസാന്‍ റിലീഫ് വിതരണം ചെയതത്. വീടില്ലാത്ത പത്ത് പേര്‍ക്ക് ബെള്ളൂര്‍ നെട്ടണിഗ വില്ലേജില്‍ അ‍ഞ്ച് സെന്റ് ഭൂമി വീതവും 2500 ഓളം പേര്‍ക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന റംസാന്‍ കിറ്റുമാണ് സമ്മാനിച്ചത്. റംസാനില്‍ മാത്രമല്ല കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി വിഷുവിനും ഓണത്തിനുമെല്ലാം ഇബ്രാഹിമിന്‍റെ കീഴിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് പ്രദേശത്തെ നിര്‍ധനര്‍ക്ക് സഹായഹസ്തവുമായി എത്താറുണ്ട്.

കഴിഞ്ഞ 33 വര്‍ഷമായി ഖത്തറില്‍ ബിസിനസുകാരനാണ് ഇബ്രാഹിം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായാണ് ഇത്തവണ ഭൂമി കൂടി നിര്‍ധനര്‍ക്ക് വിതരണം ചെയ്തത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കാനാണ് ഇബ്രാഹിം നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യം. ‌‌‌