LiveTV

Live

Kerala

ചൂര്‍ണിക്കര വ്യാജരേഖ; അരുണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

ചൂര്‍ണിക്കര വ്യാജരേഖ; അരുണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലുവ ചൂർണിക്കര നിലം നികത്തൽ കേസ് റവന്യു വകുപ്പ് ജീവനക്കാരന്റെ അറസ്റ്റ് രേപ്പെടുത്തി. വ്യാജരേഖയിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ സീൽ പതിപ്പിച്ചത് അരുൺ കുമാറാണ് .നിലം നികത്താൻ നല്‍കിയ അപേക്ഷയുടെ രസീത് നമ്പര്‍ ഉപയോഗിച്ചാണ് വ്യാജ രേഖ ഉണ്ടാക്കിയത്. കേസിലെ ഇടനിലക്കാരനായ അബുവിനെയും അരുണ്‍ കുമാറിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

ചൂര്‍ണിക്കര നിലം നികത്തല്‍ കേസില്‍ ഇടനിലക്കാരന്‍ അബുവിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ ഓഫീസിലെ ജീവനക്കാരനായ അരുണ്‍ കുമാറിന്റെ അറസ്റ്റും രേഖപ്പെടുത്തിയത്. നേരത്തെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരോട് ഇരുവരും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ മൊഴി നല്‍കിയിരന്നു. അറസ്റ്റിലായ ഇരു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിക്കുന്നത്.

റവന്യൂ നടപടിക്രമങ്ങളിൽ കൃത്യമായ അറിവുള്ള അബു രേഖകൾ തയ്യാറാക്കി അരുൺ കുമാറിനെ ഏൽപ്പിക്കുകയും അരുണ്‍ കുമാര്‍ നിലം തരപ്പെടുത്താൻ കൊടുത്ത അപേക്ഷയുടെ രസീത് നമ്പർ വച്ച് ഉത്തരവിന്റെ വ്യാജ പതിപ്പുണ്ടാക്കുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സും തീരുമാനിച്ചിട്ടുണ്ട്.