LiveTV

Live

Kerala

ഉണ്ണിത്താന്‍ തനിക്ക് പണം നല്‍കാനുണ്ടെന്ന് പൃഥ്വിരാജ് കുണ്ടറ

എന്നാല്‍ പണം നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

ഉണ്ണിത്താന്‍ തനിക്ക് പണം നല്‍കാനുണ്ടെന്ന് പൃഥ്വിരാജ് കുണ്ടറ

തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും പണം തട്ടിയെന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ ആരോപണത്തിനെതിരെ സഹായി പൃഥിരാജ് കുണ്ടറ. ഉണ്ണിത്താന്‍ തനിക്ക് പണം നല്‍കാനുണ്ടെന്നാണ് പൃഥിരാജ് പറയുന്നത്.എന്നാല്‍ പണം നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ തനിക്ക് അഞ്ചുലക്ഷം രൂപ നല്കാനുണ്ടെന്നും ഇത് ചോദിച്ചപ്പോൾ ഉണ്ണിത്താന്റെ അനുയായികൾ ഭാര്യയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായും പൃഥ്വിരാജ് ആരോപിച്ചു. പണം അപഹരിച്ചെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ഉണ്ണിത്താന്റെ പരാതിയിന്മേൽ പൃഥ്വിരാജിനെ കോണ്‍ഗ്രസ് കൊല്ലം ജില്ലാ നേതൃത്വം അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഭാര്യയെ അസഭ്യം പറഞ്ഞതുൾപ്പെടെ ചൂണ്ടിക്കാട്ടി ഉണ്ണിത്താനും അനുയായികൾക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് മുന്നിൽ പരാതി നൽകുമെന്നും പൃഥ്വിരാജ് പറഞ്ഞു.