LiveTV

Live

Kerala

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചുവെന്ന് പി.ജെ ജോസഫ് 

മീഡിയവണ്‍ വ്യൂപോയിന്‍റിലാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചുവെന്ന് പി.ജെ ജോസഫ് 

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തന്‍റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് പി.ജെ ജോസഫ്. കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് അട്ടിമറിക്കപ്പെട്ടെന്നും മീഡിയവണ്‍ വ്യൂപോയിന്‍റില്‍ ജോസഫ് പറഞ്ഞു.

രാജ്യസഭാ സീറ്റില്‍ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ബോര്‍ഡാണ്. ഇതേപോലെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പാര്‍ലമെന്‍ററി ബോര്‍ഡ് കൂടിയാല്‍ മതിയായിരുന്നു. ഇതല്ല നടന്നതെന്നും പി.ജെ ജോസഫ് മീഡിയവണിനോട് പറഞ്ഞു.