LiveTV

Live

Kerala

അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഫ്ലാറ്റുടമകള്‍

ഹോളി ഫെയ്ത് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്

അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഫ്ലാറ്റുടമകള്‍

എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഫ്ലാറ്റുടമകള്‍.ഹോളി ഫെയ്ത് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിലപാടാണ് വിധി തിരിച്ചടിയാവാന്‍ കാരണമായതെന്നും യോഗം വിലയിരുത്തി.

ഔദ്യോഗിക തലത്തിലും മറ്റും നടന്ന കെടുകാര്യസ്ഥതയുടെ തിക്ത ഫലമാണ് ഫ്ലാറ്റ് പൊളിച്ച് നീക്കണമെന്ന വിധിക്ക് കാരണമായത്. നിലവില്‍ ഫ്ലാറ്റില്‍ അന്തേവാസികളായ ആരും നിയമലംഘനം നടത്തിയിട്ടില്ല. കേസ് നിലനില്‍ക്കുന്ന കാര്യത്തെ കുറിച്ച് പലര്‍ക്കും അറിവുണ്ടായിരുന്നില്ല. മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചാണ് പലരും ഫ്ലാറ്റ് വാങ്ങിയത്. പലര്‍ക്കും കേടതിവിധിയുടെ ‍ഞെട്ടലില്‍ നിന്ന് മുക്തരാവാന്‍ സാധിച്ചിട്ടില്ല. ഔദ്യോഗിക തലത്തിലുണ്ടായ കെടുകാര്യസ്ഥതയാണ് വിധിക്ക് കാരണമായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്.

മരടിലെ അഞ്ച് ഫ്ലാറ്റുകള്‍ ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അനധികൃത നിര്‍മാണങ്ങള്‍ കാരണം കേരളത്തിന് ഇനിയും പ്രളയവും പേമാരിയും താങ്ങാന്‍ ആവില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്.