LiveTV

Live

Kerala

കള്ളവോട്ടില്‍ സി.പി.എം നേരത്തെ തന്നെ ആസൂത്രിതമായ നീക്കം തുടങ്ങിയിരുന്നുവെന്ന് മുല്ലപ്പള്ളി 

സി.പി.എം അനുഭാവികളായി ബി.എല്‍.ഒമാരെ ഉപയോഗപ്പെടുത്തി വോട്ടേഴ്സ് ലിസ്റ്റ് വെട്ടിനിരത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ തൃപ്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു 

കള്ളവോട്ടില്‍ സി.പി.എം നേരത്തെ തന്നെ ആസൂത്രിതമായ നീക്കം തുടങ്ങിയിരുന്നുവെന്ന് മുല്ലപ്പള്ളി 

കള്ളവോട്ടില്‍ സി.പി.എം നേരത്തെ തന്നെ ആസൂത്രിതമായ നീക്കം തുടങ്ങിയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം അനുഭാവികളായി ബി.എല്‍.ഒമാരെ ഉപയോഗപ്പെടുത്തി വോട്ടേഴ്സ് ലിസ്റ്റ് വെട്ടിനിരത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ തൃപ്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. വോട്ടർ പട്ടികയിലെ അട്ടിമറിയെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി പ്രത്യേക സമിതിയെ നിയോഗിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൊലീസിലെ കള്ളവോട്ടില്‍ ഡിജിപിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. പൊലീസിലെ പോസ്റ്റൽ വോട്ടുകൾ റദ്ദാക്കണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയായി ഡി.ജി.പി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.