LiveTV

Live

Kerala

ചൂര്‍ണിക്കര വ്യാജരേഖ കേസ്; കൂടുതല്‍ അറസ്റ്റിന് സാധ്യത

ഇന്നലെ തിരുവന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ സീനിയര്‍ ക്ലാര്‍ക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

 ചൂര്‍ണിക്കര വ്യാജരേഖ കേസ്; കൂടുതല്‍ അറസ്റ്റിന് സാധ്യത

ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരനായ അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. ഇന്നലെ തിരുവന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ സീനിയര്‍ ക്ലാര്‍ക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന

ആലുവ ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരനായ അബുവിനെ ഇന്നലെ ഉച്ചക്കാണ് പൊലീസ് പിടികൂടിയത്. പൊലീസും വിജിലന്‍സ് സംഘവും ഇന്നലെ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ഇയാല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ലാന്‍ഡ് റവന്യൂ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിനെ പൊലീസ് ഇന്നലെ കസ്റ്റയിയിലെടുത്തത്. വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് അബുവില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. വ്യാജരേഖ നിര്‍മിച്ചു നല്‍കിയതില്‍ തിരുനന്തപുരത്തു നിന്നുള്ള വിരമിച്ച പല ഉദ്യോഗസ്ഥരുടെയുടെയും സഹായം ഇയാള്‍ക്ക് ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അബുവില്‍ നിന്നും നിരവധി പ്രമാണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം ചൂര്‍ണിക്കരയില്‍ ദേശീയ പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന 25 സെന്റ് നിലം നികത്താനായാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍.ഡി.ഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. ഭീമി തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്നാണ് പിടിക്കപ്പെട്ടത്.