LiveTV

Live

Kerala

വയനാട്ടില്‍ കിടങ്ങില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി വനത്തില്‍ വിട്ടു

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിൽപ്പെടുന്ന ചീരാൽ കമ്പക്കോടി വനാതിർത്തിയിലെ ആന പ്രതിരോധ കിടങ്ങിലായിരുന്നു പുലി കുടുങ്ങിയത്

വയനാട്ടില്‍ കിടങ്ങില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി വനത്തില്‍ വിട്ടു

വയനാട് ചീരാലില്‍ കിടങ്ങില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി വനത്തില്‍ തുറന്നുവിട്ടു. രണ്ട് തവണ മയക്കുവെടി വെച്ചാണ് വനംവകുപ്പുദ്യോഗസ്ഥര്‍ പുലിയെ കീഴ് പ്പെടുത്തിയത്.

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിൽപ്പെടുന്ന ചീരാൽ കമ്പക്കോടി വനാതിർത്തിയിലെ ആന പ്രതിരോധ കിടങ്ങിലായിരുന്നു പുലി കുടുങ്ങിയത്. 3 വയസ്സ് പ്രായമുള്ള ആൺപുലി കിടങ്ങിൽ നിന്ന് കയറാനാവാതെ അവശനായ അവസ്ഥയിലായതോടെ വനം വകുപ്പുദ്യോഗസ്ഥരെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.

പുലിയെ പിടികൂടാനായി 2 തവണ മയക്കുവെടി വെക്കേണ്ടി വന്നു . വനം വകുപ്പ് ചീഫ് വെറ്റ്നറി സർജൻ അനിൽ സഖറിയയാണ് മയക്കുവെടിവെച്ചത്. തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചീരാല്‍ കമ്പക്കോടിയില്‍ .നിരവധി നാട്ടുകാരാണ് കിടങ്ങിൽ വീണ് അവശനായ പുലിയെ കാണാനെത്തിയത്. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ് മുത്തങ്ങ റെയിഞ്ചില്‍ പെട്ട ചീരാല്‍ മേഖല.