LiveTV

Live

Kerala

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു

മുതിര്‍ന്ന നേതാക്കളടക്കം ജോസ് കെ. മാണിയെ ചെയര്‍മാനാക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്നതായാണ് സൂചന

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കളടക്കം ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്നതായാണ് സൂചന. ചെയര്‍മാന്‍ സ്ഥാനത്തിനായി ഇതോടെ പിജെ ജോസഫും ‌നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഉന്നതാധികാര സമിതിയിലെ ഭൂരിപക്ഷം നേടാന്‍ ജോസഫ് ശ്രമിക്കുബോള്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം കൊണ്ട് കളിക്കാനാണ് ജോസ് കെ. മാണി ശ്രമിക്കുന്നത്.

ജോസ് കെ. മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ അന്ന് തന്നെ ജോസഫ് ഗ്രൂപ്പ് തടഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ഭൂരിപക്ഷമുളള മാണി വിഭാഗം ജോസ് കെ. മാണിയെ ചെയര്‍മാനാക്കാന്‍ നീക്കം വീണ്ടും ആരംഭിച്ചതോടെ മുതിര്‍ന്ന നേതാക്കളെയെല്ലാം ഒപ്പം നിര്‍ത്തി ഈ നീക്കത്തെ തകര്‍ക്കാനാണ് ജോസഫ് ശ്രമിക്കുന്നത്. മാണിക്കൊപ്പം നിന്ന ചില നേതാക്കള്‍ ഇതിനോടകം മറുകണ്ടം ചാടിയെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ ഉന്നതാധികാര സമിതിയിലെ ഭൂരിപക്ഷം ജോസഫിന് അനുകൂലമാകും. എന്നാല്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷത്തെ മറികടക്കുക അസാധ്യമാകും. ലോക് സഭ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചപ്പോഴും രാജ്യസഭ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചുപ്പോഴും

ജോസഫിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ഒപ്പം കൂട്ടി ചെയര്‍മാന്‍ സ്ഥാനമടക്കം സ്വന്തമാക്കാനാണ് ജോസഫ് ശ്രമിക്കുന്നത്. നിലപാട് ജോസഫ് ശക്തമാക്കിയാല്‍ പ്രശ്ന പരിഹാരത്തിന് സിഎഫ് തോമസ് തന്നെ ചെയര്‍മാനാകാനും സാധ്യതയുണ്ട്.