LiveTV

Live

Kerala

വോട്ടര്‍പട്ടികയിൽ നിന്ന് 10 ലക്ഷം വോട്ടുകള്‍ വെട്ടിമാറ്റിയെന്ന ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഓരോ മണ്ഡലത്തിലെയും ക്രമക്കേടുകള്‍ സംബന്ധിച്ച് തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

വോട്ടര്‍പട്ടികയിൽ നിന്ന് 10 ലക്ഷം വോട്ടുകള്‍ വെട്ടിമാറ്റിയെന്ന ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

വോട്ടര്‍പട്ടികയിൽ നിന്ന് 10 ലക്ഷം വോട്ടുകള്‍ വെട്ടിമാറ്റിയെന്ന ആരോപണത്തില്‍ തെളിവുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഓരോ മണ്ഡലത്തിലെയും ക്രമക്കേടുകള്‍ സംബന്ധിച്ച് തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതിനായി കെ.സി ജോസഫ് അധ്യക്ഷനായ സമിതിയെയും കെ.പി.സി.സി നിയോഗിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേട് സി.പി.എമ്മും സർക്കാറും തളളുമ്പോഴും ആരോപണം തെളിയിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഓരോ മണ്ഡലത്തിലെയും കണക്കുകള്‍ പ്രത്യേകം ശേഖരിച്ച് വോട്ടര്‍മാരുടെ തിരിച്ചറിയില്‍ രേഖകള്‍ അടക്കം പരാതി സമര്‍പ്പിക്കാനാണ് നീക്കം.

പരാജയ ഭീതികൊണ്ടല്ല ആരോപണമെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു. തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇത്തരമൊരു അട്ടിമറി ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.