LiveTV

Live

Kerala

ചെങ്ങോട്ടുമല സമരം മൂന്നാം ദിവസത്തില്‍; വിട്ടുവീഴ്ചക്കില്ലന്ന് സമരസമിതി

ലൈസന്‍സ് നല്‍കുന്നതിന് വേണ്ടി കളക്ടര്‍ ഹിയറിംഗ് വിളിച്ച 17ന്, കലക്ട്രേറ്റ് വളയലടക്കമുള്ള സമരത്തിലേക്ക് കടക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്

ചെങ്ങോട്ടുമല സമരം മൂന്നാം ദിവസത്തില്‍; വിട്ടുവീഴ്ചക്കില്ലന്ന് സമരസമിതി

ചെങ്ങോട്ടുമലയില്‍ ഡെല്‍റ്റാ ഗ്രൂപ്പിന് ക്വാറി ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനകീയ സമിതി നടത്തുന്ന പഞ്ചായത്തോഫീസ് ഉപരോധം മൂന്നാം ദിവസത്തിലേക്ക് കടന്നു. കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ സമരം നടക്കുന്നതിനാല്‍ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ലൈസന്‍സ് നല്‍കുന്നതിന് വേണ്ടി കലക്ടര്‍ ഹിയറിംഗ് വിളിച്ച 17ന്, കളക്ട്രേറ്റ് വളയലടക്കമുള്ള സമരത്തിലേക്ക് കടക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. എന്ത് സംഭവിച്ചാലും ചെങ്ങോട്ട്മലയില്‍ ഖനനം നടത്താന്‍ അനുവദിക്കില്ലന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടക്കുന്ന ഉപരോധത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ സജീവമാണ്.

ഡി.വൈ.എഫ്.ഐയും ഉപരോധം നടത്തുന്നുണ്ട്. സര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരുഷന്‍ കടലുണ്ടി എംഎല്‍എ ഇന്നലെ സമര പന്തലില്‍ എത്തിയിരുന്നു.ഹിയറിംഗ് നടക്കുന്ന 17ന്. കോഴിക്കോട് കലക്ട്രേറ്റ് വളയാനാണ് യുവമോര്‍ച്ചയുടെ തീരുമാനം.കലക്ട്രേറ്റിന് മുമ്പില്‍ ഉപരോധം നടത്താനുള്ള നീക്കം സി.പി.എമ്മും നടത്തുന്നുണ്ട്.