LiveTV

Live

Kerala

ട്രെയിൻ സമയത്തിലെ അപ്രതീക്ഷിത മാറ്റം; രാത്രി ട്രെയിൻ യാത്ര ദുരിതമാകുന്നു

രാത്രി കാല ട്രെയിനുകളുടെ സമയം നേരത്തേയാക്കിയതും ചില ട്രെയിൻ കൊച്ചു വേളിയിൽ നിന്ന് പുറപ്പെടുന്നതും യാത്രക്കാരെ വലക്കുകയാണ്.

 ട്രെയിൻ സമയത്തിലെ അപ്രതീക്ഷിത മാറ്റം; രാത്രി ട്രെയിൻ യാത്ര ദുരിതമാകുന്നു

ട്രെയിൻ സമയത്തിലെ അപ്രതീക്ഷിത മാറ്റം കാരണം തിരുവനന്തപുരത്ത് നിന്ന് രാത്രി ട്രെയിൻ യാത്ര ദുരിതമാകുന്നു. രാത്രി കാല ട്രെയിനുകളുടെ സമയം നേരത്തേയാക്കിയതും ചില ട്രെയിൻ കൊച്ചു വേളിയിൽ നിന്ന് പുറപ്പെടുന്നതും യാത്രക്കാരെ വലക്കുകയാണ്. പ്രശ്നത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രാത്രി പത്തരക്ക് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

തലസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഏറ്റവുമധികം ആശ്രയിക്കുന്ന ട്രെയിനായിരുന്നു രാത്രി പത്തരക്ക് പുറപ്പെട്ടിരുന്ന അമ്യത എക്സ് പ്രസ്. ഈ വണ്ടി ഇപ്പോൾ എട്ടരക്ക് തിരുവനന്തപുരത്ത് നിന്നും രാജ്യറാണി 8.50 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടാൻ തുടങ്ങി. രാത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടിരുന്ന മംഗലാപുരം എക്സ്പ്രസ് 8.40ന് കൊച്ചുവേളിയിൽ നിന്നാണ് പുറപ്പെടുന്നത്. കൃത്യമായ കാരണങ്ങൾ പറയാതെയാണ് അമ്യതയുടെയും രാജ്യറാണിയുടേയും സമയവും സ്ഥലവും മാറ്റിയത്. ഇതോടെ തിരുവനന്തപുരത്ത് നിന്നും രാത്രി വൈകി ട്രെയിനെ ആശ്രയിക്കാനാകാത്ത അവസ്ഥയായി. നേരിട്ട് കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. ചെന്നൈ സതേൺ റയിൽവേ ജനറൽ മാനേജർ മൂന്നാഴ്ചക്കകം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.