LiveTV

Live

Kerala

ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍

സുഹൃത്ത് കുട്ടിയെ മര്‍ദ്ദിച്ചത് മറച്ചു വച്ചതിനാണ് അറസ്റ്റ്.

 ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ കുട്ടിയുടെ അമ്മ രണ്ടാം പ്രതി. സുഹൃത്ത് കുട്ടിയെ മര്‍ദ്ദിച്ചത് മറച്ചുവെച്ചതിനും കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിച്ചതിനും അമ്മയ്ക്കെതിരെ കേസെടുത്തു. അമ്മക്കെതിരെ കേസെടുക്കണമെന്ന് നേരത്തെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.

അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ദിവസങ്ങളോളം ചികിത്സയിലായിരുന്ന കുഞ്ഞ് ഏപ്രില്‍ 6നാണ് ലോകത്തോട് വിട പറഞ്ഞത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ മൂന്നുവയസുകാരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ നിലത്തെറിഞ്ഞപ്പോള്‍ കട്ടിലിനും അലമാരയ്ക്കും ഇടയില്‍ തല ശക്തിയായി ഇടിച്ചാണ് തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിരുന്നു. പ്രതി അരുണിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 ആ കുഞ്ഞ് ഇനി വേദനിക്കുന്ന ഓര്‍മ; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു
Also Read

ആ കുഞ്ഞ് ഇനി വേദനിക്കുന്ന ഓര്‍മ; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

 ഏഴ് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു
Also Read

ഏഴ് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു