LiveTV

Live

Kerala

പള്ളി തര്‍ക്കം; കുരിശിന്റെ വഴി മാര്‍ച്ച് പൊലീസ് തടഞ്ഞു

ലോഗോസ് ജംഗ്ഷനില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു.

പള്ളി തര്‍ക്കം; കുരിശിന്റെ വഴി മാര്‍ച്ച് പൊലീസ് തടഞ്ഞു

പള്ളി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് യാക്കോബായ സഭ , ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലേക്ക് മാര്‍ച്ച് നടത്തി. കുരിശിന്റെ വഴി എന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.മാര്‍ച്ച് കോട്ടയം ലോഗോസ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു.

സഭാ തർക്കത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ സഭയുടെ പിന്തുണയോടെ സഭാ സമാധാന ജനകീയ സമിതിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി എന്ന പേരിൽ മാർച്ച് നടത്തിയത്. ഓർത്തഡോക്സ് സഭാ ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. എന്നാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കോട്ടയം നഗര മധ്യത്തിൽ തന്നെ മാർച്ച് പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. ഓർത്തഡോക്സ് വിഭാഗക്കാരനായ കൊല്ലം പണിക്കരെ മുന്‍ നിർത്തിയാണ് യാക്കോബായ സഭ പിന്തുണയോടെ സഭാ സമാധാന ജനകീയ സമിതി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അതേ സമയം സമാധാന അന്തരീക്ഷം തകർക്കാനുള്ള നടപടിയാണ് യാക്കോബായ വിഭാഗം നടത്തുന്നതെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.