LiveTV

Live

Kerala

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് എം.എം മണി

സമരക്കാരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബദല്‍ പദ്ധതി പഠിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി

ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് എം.എം മണി

ശാന്തിവനത്തിൽ കെ.എസ്.ഇ.ബി നടത്തി വരുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനാകില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി. 20 വർഷം മുമ്പുളള പദ്ധതിയിലെ ആശങ്കകൾ അറിയിക്കാൻ സമരസമിതി വൈകി പോയി. സമരത്തിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ പോലും മന്ത്രി തയ്യാറാകുന്നില്ലെന്ന് സ്ഥലമുടമ നീന മേനോന്‍ പറഞ്ഞു. ശാന്തി വന സംരക്ഷണ സമിതിയുമായി മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.

എറണാകുളം വടക്ക് പരവൂരിൽ സ്ഥിതി ചെയ്യുന്ന ശാന്തി വനത്തിലൂടെ 110 കെ.വി ലൈൻ വലിക്കാനുള്ള പദ്ധതി 20 വർഷം മുമ്പ് വിഭാവനം ചെയ്ത താണ്. അന്നൊന്നും അറിയിക്കാത്ത ആശങ്ക ഇപ്പോൾ എങ്ങനെ വന്നു എന്നാണ് മന്ത്രി ചോദിച്ചത്. അലൈൻമെന്റ് മാറ്റുക, സ്ഥലം മന്ത്രി സന്ദർശിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. ചർച്ച പരാജയപ്പെട്ടതോടെ ശാന്തി വനത്തിന്റെ ഉടമ മീന മേനോൻ കരഞ്ഞു കൊണ്ടാണ് മാധ്യമങ്ങളെ കണ്ടത്.