LiveTV

Live

Kerala

കൊച്ചിയിൽ വൻ സ്വർണ കവർച്ച; ബൈക്കിലെത്തിയ സംഘം 25 കിലോ സ്വര്‍ണം തട്ടിയെടുത്തു

കൊച്ചിയിൽ വൻ സ്വർണ കവർച്ച;   ബൈക്കിലെത്തിയ സംഘം  25 കിലോ സ്വര്‍ണം തട്ടിയെടുത്തു

കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടയാറിലെ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ 6 കോടി രൂപ വിലവരുന്ന 20 കിലോയോളം സ്വർണമാണ് കവർന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. സ്വര്‍ണം എത്തുന്നത് മുന്‍കൂട്ടി അറിയുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.

പഴയ സ്വര്‍ണം ഉരുക്കി പുതിയതാക്കുന്ന കമ്പനിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് കവര്‍ന്നത്. ബൈക്കിയത്തിയ രണ്ടംഗ സംഘം സ്ഥാപനത്തിന് മുന്നിൽ വെച്ച് കാറിന്‍റെ ചില്ലുകള്‍ തകര്‍ത്താണ് കവർച്ച നടത്തിയത്. ഡ്രൈവറിനും സഹായിക്കും ആക്രമണത്തിൽ പരിക്കേറ്റു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. എറണാകുളം റൂറൽ എസ്പി രാഹുൽ ആർ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

സ്ഥാപനത്തിലെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ ബൈക്കില്‍ കാറിനെ പിന്തുടരുന്നതും കവര്‍ച്ചയ്ക്കുശേഷം രക്ഷപ്പെടുന്നതും വ്യക്തമാകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. മോഷ്ടിച്ച സ്വർണത്തിന് 6 കോടിയോളം വില വരും.