LiveTV

Live

Kerala

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത; ജോസഫിനെ വിമര്‍ശിച്ച് പ്രതിച്ഛായയില്‍ ലേഖനം

പത്രാധിപര്‍ കുര്യാസ് കുമ്പളക്കുഴിയുടെ ലേഖനത്തിലാണ് വിമര്‍ശനം. മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ ജോസഫ് തയ്യാറായില്ല

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത; ജോസഫിനെ വിമര്‍ശിച്ച് പ്രതിച്ഛായയില്‍ ലേഖനം

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. പി.ജെ ജോസഫിനെ വിമര്‍ശിച്ച് പ്രതിച്ഛായയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. അതേ സമയം ചെയര്‍മാന്റെ അധികാരങ്ങള്‍ വര്‍ക്കിംഗ് ചെയര്‍മാനാണെന്ന പ്രസ്താവനയുമായി ജോയ് എബ്രഹാമും രംഗത്തെത്തി.

ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസഫ് വിഭാഗം ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് പ്രതിച്ഛായയില്‍ ജോസഫിനെതിരെ മാണി വിഭാഗം ലേഖനം പ്രസിദ്ധീകരിച്ചത്. ബാര്‍ കോഴ കേസിനെ ചൊല്ലി യു.ഡി.എഫ് വിട്ടപ്പോള്‍ ജോസഫ് കൂടെ നിന്നില്ലെന്നായിരുന്നു വിമര്‍ശം. എം.എല്‍.എമാരെ പിവലിക്കാനുള്ള നീക്കത്തിനൊപ്പം നില്‍ക്കാന്‍ ജോസഫ് തയ്യാറായത് ദുരൂഹമാണെന്നും ലേഖലനം പറയുന്നു. എന്നാല്‍ ലേഖനത്തെ കുറിച്ച് പി.ജെ ജോസഫ് ഒന്നും പ്രതികരിച്ചില്ല. ലേഖനം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് സി.എഫ് തോമസ് എം.എല്‍.എയും പറഞ്ഞു. അതേസമയം ചെയര്‍മാന്‍ സ്ഥാനത്ത് ശൂന്യതയില്ലെന്നും വര്‍ക്കിംഗ് ചെയര്‍മാനാണ് നിലവില്‍ ചെയര്‍മാനെന്നും ജോയ് എബ്രഹാം പറഞ്ഞതും ശ്രദ്ധേയമായി.

കേരള കോൺഗ്രസിന്റെ യോജിപ്പിന് വേണ്ടിയാണ് ഇടതുപക്ഷം വിട്ടതെന്ന് പി.ജെ ജോസഫ് പറഞ്ഞു. കെ.എം മാണിയുമായി വർഷങ്ങളോളം ഒന്നിച്ച് പ്രവർത്തിച്ചിട്ടും ഒരു വാക്ക് പോലും എതിരായി പറഞ്ഞിട്ടില്ല.കോട്ടയത്ത് നടന്ന കെ.എം മാണി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫ്.