LiveTV

Live

Kerala

ചെയര്‍മാന്‍ പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത; പാര്‍ടി മുഖപ്പത്രം പ്രതിച്ഛായയില്‍ ജോസഫിന് വിമര്‍ശനം

ചെയര്‍മാന്‍ പദവിയെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത; പാര്‍ടി മുഖപ്പത്രം പ്രതിച്ഛായയില്‍ ജോസഫിന് വിമര്‍ശനം

ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. പിജെ ജോസഫിനെ വിമര്‍ശിച്ച് പ്രതിച്ഛായയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. അതേ സമയം ചെയര്‍മാന്റെ അധികാരങ്ങള്‍ വര്‍ക്കിംഗ് ചെയര്‍മാനാണെന്ന പ്രസ്താവനയുമായി ജോയ് എബ്രഹാമും രംഗത്തെത്തി.

ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസഫ് വിഭാഗം ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് പ്രതിച്ഛായയില്‍ ജോസഫിനെതിരെ മാണി വിഭാഗം ലേഖനം പ്രസിദ്ധീകരിച്ചത്. ബാര്‍ കോഴ കേസിനെ ചൊല്ലി യുഡിഎഫ് വിട്ടപ്പോള്‍ ജോസഫ് കൂടെ നിന്നില്ലെന്നായിരുന്നു വിമര്‍ശം. എന്നാല്‍ ലേഖനത്തെ കുറിച്ച് പിജെ ജോസഫ് ഒന്നും പ്രതികരിച്ചില്ല. ലേഖനത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ലേഖനം പ്രസിദ്ധീകരിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ജോസ് കെ മാണിയും സി.എഫ് തോമസ് എം.എല്‍.എയും പറഞ്ഞു.

അതേ സമയം ചെയര്‍മാന്‍ സ്ഥാനത്ത് ശൂന്യതയില്ലെന്നും വര്‍ക്കിംഗ് ചെയര്‍മാനാണ് നിലവില്‍ ചെയര്‍മാനെന്നും ജോയ് എബ്രഹാം പറഞ്ഞതും ശ്രദ്ധേയമായി.