LiveTV

Live

Kerala

ആന തര്‍ക്കം; ‌ആന ഉടമകളുടെ തീരുമാനം ഇന്ന്

മെയ് പതിനൊന്നു മുതലുള്ള ഒരാഘോഷത്തിനും ആനകളെ വിട്ടു നല്‍കേണ്ടതില്ലെന്നായിരുന്നു ആന ഉടമ സംഘത്തിന്റെ നിലപാട്

ആന തര്‍ക്കം; ‌ആന ഉടമകളുടെ തീരുമാനം ഇന്ന്

കേരള എലഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശൂരില്‍ ചേരും. ഇന്നലെ തിരുവന്തപുരത്ത് ദേവസ്വം മന്ത്രിയുമായി നടത്തിയ യോഗത്തിന്റെ വിശദാംശങ്ങള്‍ ഭാരവാഹികള്‍ യോഗത്തെ അറിയിക്കും. ഒരാഘോഷത്തിനും ആനകളെ വിട്ടു നല്‍കേണ്ടതില്ലെന്ന നിലപാട് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഇന്നത്തെ യോഗം തീരുമാനിച്ചേക്കും. അതിനിടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മെയ് പതിനൊന്നുമുതലുള്ള ഒരാഘോഷത്തിനും ആനകളെ വിട്ടു നല്‍കേണ്ടതില്ലെന്നായിരുന്നു ആന ഉടമ സംഘത്തിന്റെ നിലപാട്. തൃശൂര്‍ പൂരത്തിന് ഈ നിലപാട് പ്രതിന്ധി സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി അടിയന്തിരമായി ഇന്നലെ ആന ഉടമ സംഘത്തിന്റെ യോഗം വിളിച്ച് ചേര്‍ത്തത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കുക. ആനകളെ പരിശോധിക്കുന്ന ചില ഡോക്ടര്‍മാരെ വിലക്കണമെന്ന വനം വകുപ്പിന്റെ നിര്‍ദേശം പിന്‍വലിക്കുക എന്നിവയായിരുന്നു ആന ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍.

വനം മന്ത്രി കെ രാജു തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന സൂചന നല്‍കി ഫെയ്സ് ബുക്കിലിട്ട കുറിപ്പും ആന ഉടമകളുടെ നിലപാടിന് കാരണമായി. തൃശൂര്‍ പൂരം ഭംഗിയായി നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹമെന്നും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ അനുകൂല തീരുമാനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും ദേവസ്വം മന്ത്രി ആനയുടമകളുടെ യോഗത്തെ അറിയിച്ചിരുന്നു.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്കുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ചര്‍ച്ച ആശാവഹമാണെന്നായിരുന്നു ആന ഉടമകളുടെ നിലപാട്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പിന്നീട് ചര്‍ച്ചയാവാമെന്നും ദേവസ്വം മന്ത്രി ആന ഉടമകളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍‌ ആന ഉടമ സംഘം വിട്ട് വീഴ്ചക്ക് തയ്യാറാവാനാണ് സാധ്യത.