LiveTV

Live

Kerala

സംസ്ഥാനത്താകെ ഇരുപത് കള്ളവോട്ട് നടന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

സംസ്ഥാനത്താകെ ഇരുപത് കള്ളവോട്ട് നടന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇരുപത് കള്ളവോട്ട് നടന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്ത പതിനേഴ് പേര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. ഇന്ന് കണ്ണൂരില്‍ പതിമൂന്ന് കള്ളവോട്ടുകള്‍ കൂടി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നുള്ള ആരോപണം തെളിഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും.

പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.