LiveTV

Live

Kerala

തൊവരിമല ഭൂസമരസമിതി റിലേ നിരാഹാരം ആരംഭിച്ചു

സമരസമിതി ജില്ലാ കൺവീനർ പി.വെളിയൻ ആണ് സമരത്തിന് തുടക്കം കുറിച്ചത്.

തൊവരിമല ഭൂസമരസമിതി റിലേ നിരാഹാരം ആരംഭിച്ചു

വയനാട് കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തുന്ന തൊവരിമല ഭൂസമരസമിതി റിലേ നിരാഹാരം ആരംഭിച്ചു. സമരസമിതി ജില്ലാ കൺവീനർ പി.വെളിയൻ ആണ് സമരത്തിന് തുടക്കം കുറിച്ചത്. ജില്ലയിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തുന്ന സമരക്കാർ വരും ദിവസങ്ങളിൽ നിരാഹാരം തുടരും.

കൽപ്പറ്റയിലെ കലക്ടറേറ്റ് പടിക്കൽ തൊവരിമല ഭൂസമരസമിതി പ്രവർത്തകർ തുടങ്ങിവച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് .സമരഭൂമിയിൽ നിന്നും അറസ്റ്റിലായ മൂന്ന് സമര നേതാക്കൾ റിമാൻഡിൽ ആയെങ്കിലും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല . ഈ സാഹചര്യത്തിലാണ് സമര നേതാക്കളെ വിട്ടയക്കണമെന്നും. ഭൂരഹിതർക്ക് താമസിക്കാനും കൃഷിക്കും ആവശ്യമായ ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റിലേ നിരാഹാര സമരം ആരംഭിച്ചത്. ഭൂസമര സമിതി ജില്ലാ കൺവീനർ പി.വെളിയൻ സമരപ്പന്തലിൽ നിരാഹാരത്തിന് തുടക്കം കുറിച്ചു. ജില്ലയിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തുന്ന സമരക്കാർ വരും ദിവസങ്ങളിൽ നിരാഹാരം തുടരും.കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്ന ഭൂസമര സമിതി സംസ്ഥാന കൺവീനർ എം.വി കുഞ്ഞിക്കണാരന്റെ നിരാഹാര സമരത്തിനുള്ള പിന്തുണ കൂടിയാണ് സമരപ്പന്തലിലെ റിലേ നിരാഹാരം.