LiveTV

Live

Kerala

ഒരുപാടിഷ്ടം ടീച്ചറമ്മേ..ശൈലജ ടീച്ചറിന് വീണ്ടും കയ്യടിച്ച് സോഷ്യല്‍ മീഡിയ

നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത്‌ നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത്‌ തന്നെയാണെന്ന് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഒരുപാടിഷ്ടം ടീച്ചറമ്മേ..ശൈലജ ടീച്ചറിന് വീണ്ടും കയ്യടിച്ച് സോഷ്യല്‍ മീഡിയ

നിലപാടുകള്‍ കൊണ്ട് വീണ്ടും വ്യത്യസ്തയാവുകയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിപ വൈറസ് ഭീതി പരത്തിയ നാളുകളില്‍ ആ ധൈര്യവും കാരുണ്യത്തോടെയുള്ള പെരുമാറ്റവും മലയാളികള്‍ കണ്ടറിഞ്ഞതാണ്. ഈ അടുത്ത് നടന്ന പല സംഭവങ്ങളിലും ശൈലജ ടീച്ചറുടെ സമീപനം പ്രശംസാവഹമായിരുന്നു.

അനിയത്തിക്ക് ജനിച്ച കുഞ്ഞിന് ഹൃദയവാൽവിന് തകരാറുണ്ടെന്നും കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ ചികിത്സാ സഹായം ഉറപ്പു വരുത്തി വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി. സോഷ്യല്‍ മീഡിയ ഒന്നാകെ മന്ത്രിയുടെ ഉത്തരവാദിത്തപരമായ പെരുമാറ്റത്തെ പ്രശംസിക്കുകയാണ്.

നിപ ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷും മന്ത്രിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത്‌ നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത്‌ തന്നെയാണെന്ന് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരുപാടിഷ്ടം ടീച്ചറമ്മേ..ശൈലജ ടീച്ചറിന് വീണ്ടും കയ്യടിച്ച് സോഷ്യല്‍ മീഡിയ

തന്റെ സഹോദരിയുടെ കുഞ്ഞിന് ഹൃദയ വാല്‍വ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അമൃതയിലോ ശ്രീചിത്രയിലോ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സഹായിക്കണമെന്നുമായിരുന്നു ജിയാസ് മാടശ്ശേരി എന്നയാളുടെ കമന്റ്. ഇതിന് താഴെ കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും ഹൃദ്യം പദ്ധതിക്ക് വേണ്ടിയുള്ള ആംബുലന്‍സ് കുട്ടിയെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. ഇന്ന് പുലര്‍ച്ചെ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ഒരുപാടിഷ്ടം ടീച്ചറമ്മേ..ശൈലജ ടീച്ചറിന് വീണ്ടും കയ്യടിച്ച് സോഷ്യല്‍ മീഡിയ

സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു പാട്‌ ഇഷ്ടം കെ.കെ ശൈലജ ടീച്ചര്‍

ടീച്ചർ അമ്മ.... നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത്‌ നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിനന്ദിക്കേണ്ടത്‌ തന്നെ ആണ്‌.

നിപ കാലത്ത്‌ റിതുലിനും സിദ്ധാർത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങൾ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോൾ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ഐസോലോഷൻ വാർഡിലേക്ക്‌ മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കൾക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാർത്ത ആയിരുന്നു. ഈ ഒരു അവസരത്തിൽ മക്കൾക്ക്‌ പനി മാറിയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്‌ ചെയ്ത്‌ തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചർ വിളിച്ച്‌ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കില്ല.

ടീച്ചറുടെ വാക്കുകൾ " മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്‌. അവർ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്‌. എന്നാലും നാലു ദിവസത്തെ ഒബ്സർവേഷൻ കഴിഞ്ഞെ വിടാൻ കഴിയു. ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്‌. അവർക്ക്‌ ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്‌". ടീച്ചറുടെ ഈ സ്നേഹവും വാക്കും കരുതലും തന്നെയാണ്‌ അന്ന് ഞങ്ങൾക്ക്‌ കരുത്ത് ആയി നിന്നത്‌. ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്‌.

ഒരുപാടിഷ്ടം ടീച്ചറമ്മേ..ശൈലജ ടീച്ചറിന് വീണ്ടും കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഒരു പാട്‌ ഇഷ്ടം❤️ K K Shailaja Teacher ടീച്ചർ അമ്മ.... നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത്‌...

Posted by Sajeesh Puthur on Wednesday, May 8, 2019