LiveTV

Live

Kerala

ദേശീയപാത വികസനം: മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി

ഭൂമി ഏറ്റെടുക്കൽ കേരളത്തിലെ പ്രധാന പ്രശ്‌നമായിരുന്നു. കേരളത്തില്‍ ഭൂമിക്ക് വില കൂടുതലാണ്. അതിനാലാണ് കേന്ദ്രത്തിന്‍റെ മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളം പുറത്തായതെന്നും മന്ത്രി

ദേശീയപാത വികസനം: മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി

ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കേരളത്തോട് വിവേചനമില്ലെന്നും ഇക്കാര്യത്തിൽ ഉടൻ ഉത്തരവ് ഇറങ്ങുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗ‍ഡ്കരി പറഞ്ഞു. മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര തീരുമാനം മന്ത്രി ജി സുധാകരന്‍ സ്വാഗതം ചെയ്തു.

ഭൂമി ഏറ്റെടുക്കൽ കേരളത്തിലെ പ്രധാന പ്രശ്‌നമായിരുന്നു. കേരളത്തില്‍ ഭൂമിക്ക് വില കൂടുതലാണ്. അതിനാലാണ് കേന്ദ്രത്തിന്‍റെ മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളം പുറത്തായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളപ്പൊക്ക ബാധിത മേഖലയില്‍ സ്ഥലമേറ്റെടുപ്പിന് സാവകാശം മാത്രം ചോദിച്ച തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും രംഗത്തെത്തി.