LiveTV

Live

Kerala

ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം

വിദഗ്ദ്ധ പരിശോധനക്ക് ശേഷമേ ശസ്ത്രക്രിയ വേണമോ എന്ന് തീരുമാനിക്കൂയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം

ഫേസ്ബുക്ക് കമന്റിലൂടെ ആരോഗ്യമന്ത്രി നടത്തിയ ഇടപെടലില്‍ നവജാത ശിശുവിന് കൊച്ചിയില്‍ ചികിത്സ ലഭ്യമായി. ഹൃദയ വാല്‍വ് തകരാറിലായ രണ്ട് ദിവസം പ്രായമായ കുഞ്ഞിന് ഹൃദ്യം പദ്ധതിയിലുള്‍പ്പെടുത്തിയാണ് എറണാകുളം ലിസി ആശുപ്രതിയില്‍ ചികിത്സ നല്‍കിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരം

ഫേസ്ബുക്ക് പോസ്റ്റിന് താഴെ നവജാത ശിശുവിനുളള ചികിത്സക്കായി യുവാവിന്റെ അഭ്യര്‍ഥന കണ്ടതോടെ കുഞ്ഞിനുളള ചികിത്സാ സൌകര്യം ഒരുക്കുകയായിരുന്നു മന്ത്രി കെ.കെ ശൈലജ ചെയ്തത്. തന്റെ സഹോദരിയുടെ കുഞ്ഞിന്ഹൃദയ വാല്‍വ് സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും അമൃതയിലോ ശ്രീചിത്രയിലോ കൊണ്ടുപോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സഹായിക്കണമെന്നുമായിരുന്നു ജിയാസ് മാടശ്ശേരി എന്നയാളുടെ കമന്റ്. ഇതിന് താഴെ കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും ഹൃദ്യം പദ്ധതിക്ക് വേണ്ടിയുള്ള ആംബുലന്‍സ് കുട്ടിയെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. ഇന്ന് പുലര്‍ച്ചെ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കി കുഞ്ഞിന്റെ ചികിത്സക്ക് സമയോചിത ഇടപെടല്‍ നടത്തിയ ആരോഗ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം നടത്തുകയാണ് സോഷ്യല്‍ മീഡിയ.