LiveTV

Live

Kerala

കുവൈത്തിൽ നിന്നും കരിപ്പൂരിലേക്ക് അയച്ച മലയാളിയുടെ മൃതദേഹം അബുദബിയില്‍ കുടുങ്ങികിടക്കുന്നതായി പരാതി

താമരശ്ശേരി സ്വദേശി ഹുസൈൻ കുട്ടിയുടെ മൃതദേഹമാണ് കുടുങ്ങി കിടക്കുന്നത്.  

കുവൈത്തിൽ നിന്നും കരിപ്പൂരിലേക്ക് അയച്ച മലയാളിയുടെ മൃതദേഹം അബുദബിയില്‍ കുടുങ്ങികിടക്കുന്നതായി പരാതി

കുവൈത്തില്‍ നിന്നും കരിപ്പൂരിലേക്കയച്ച മൃതദേഹം ഇനിയും നാട്ടിലെത്തിക്കാനായില്ല. താമരശ്ശേരി സ്വദേശി ഹുസൈന്‍ കുട്ടിയുടെ മൃതദേഹമാണ് അബുദബി വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇതിഹാദ് കാര്‍ഗോ സര്‍വീസിനെതിരെയാണ് പരാതി. ഓപ്പറേഷന്‍ വിഭാഗത്തിനുണ്ടായ പിഴവാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകാന്‍ കാരണമെന്ന് ഇത്തിഹാദ് അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഹുസൈന്‍ കുട്ടി ചൊവ്വാഴ്ചയാണ് കുവൈത്തില്‍ വെച്ച് മരിച്ചത്. ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് വ്യാഴാഴ്ച രാവിലെ 8.30ന് കരിപ്പൂരിലെത്തുന്ന കുവൈത്ത് അബുദബി കണക്ഷന്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചു. കുവൈത്തില്‍ നിന്നും അബുദബിയിലെത്തിയ ശേഷം മൃതദേഹം കണക്ഷന്‍ വിമാനത്തിലേക്ക് മാറ്റുന്നതിലുള്ള പിഴവാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകാന്‍ കാരണം.

വെള്ളിയാഴ്ച പുലര്‍ച്ച കരിപ്പൂരിലെത്തുന്ന വിമാനത്തില്‍ മൃതദേഹം എത്തിക്കാനാണ് ഇപ്പോള്‍ തീരുമാനം. മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ കാര്‍ഗോ സര്‍വീസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഹുസൈന്‍ കുട്ടിയുടെ ബന്ധുക്കള്‍.