LiveTV

Live

Kerala

മലപ്പുറം തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം

യോഗം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍‍

 മലപ്പുറം തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം

മലപ്പുറം തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. തീരദേശ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത് . അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉണ്ടാകില്ലെന്ന് ലീഗ് -സി.പി.എം നേതാക്കൾ ഇന്നലെ ചേർന്ന യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

താനൂർ ഉൾപ്പടെയുള്ള തീരദേശ മേഖലകളിൽ സമീപ ദിവസങ്ങളിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. പിന്നീട് ഈ മേഖലകളിൽ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കളമൊരുങ്ങി. ഇതിനിടെയാണ് മുസ്ലീം ലീഗ് - സി.പി.എം നേതാക്കള്‍ മലപ്പുറത്ത് യോഗം ചേർന്നത്. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പ്രാദേശിക നേതാക്കളെയും ജനങ്ങളെയും ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി സമാധാന യോഗം വിളിക്കാൻ നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ഉച്ചയ്ക്ക് തിരൂരിലാണ്‌ യോഗം.

ജില്ലയുടെ തീരദേശ മേഖലകളിൽ ഇടക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. നേരത്തെയും ഇത് പോലെ സര്‍വ്വകക്ഷി യോഗം ചേരുകയും പാർട്ടികൾ അക്രമങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കേസില്‍ പെട്ടാല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുകൂടി നേതാക്കൾ വ്യക്തമാക്കിയതോടെ പ്രശ്നങ്ങള്‍ക്ക് അയവ് വന്നിരുന്നു.