LiveTV

Live

Kerala

അസുഖവും പരിക്കുള്ളതുമായ ആനകളെ ഉൽസവങ്ങൾക്ക് അണിനിരത്തരുത്; സുപ്രീം കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി

പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് സംഘടന സെക്രട്ടറിയും സംസ്ഥാന മൃഗ ക്ഷേമ ബോർഡ് അംഗവുമായ ഇടുക്കി മുലമറ്റം സ്വദേശി എം. എൻ ജയചന്ദ്രൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

അസുഖവും പരിക്കുള്ളതുമായ ആനകളെ ഉൽസവങ്ങൾക്ക് അണിനിരത്തരുത്; സുപ്രീം കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി

അസുഖവും പരിക്കുള്ളതുമായ ആനകളെ ഉൽസവങ്ങൾക്ക് അണിനിരത്തരുതെന്ന സുപ്രീം കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. വൈൽഡ് ലൈഫ് റെസ്‌ക്യു ആൻറ് റിഹാബിലിറ്റേഷൻ സെൻറർ കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് കേരള നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന തൃശൂർ, പാലക്കാട്, എറണാകുളം ജില്ലാ തല സമിതികൾക്കാണ് ഡിവിഷൻബെഞ്ച് നിർദേശം നൽകിയത്.

പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് സംഘടന സെക്രട്ടറിയും സംസ്ഥാന മൃഗ ക്ഷേമ ബോർഡ് അംഗവുമായ ഇടുക്കി മുലമറ്റം സ്വദേശി എം. എൻ ജയചന്ദ്രൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. കേസിൽ കോടതിയെ സഹായിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

അസുഖമുള്ളതോ പരിക്കേറ്റതോ ഗർഭിണിയോ ആയ ആനകളെ ഉൽസവങ്ങൾക്കുപയോഗിക്കുന്നവരുടെ ഉടമസ്ഥതാവകാശ സർ‌ട്ടിഫിക്കറ്റ് റദ്ദാക്കുക, ഈ ആനകൾ മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം ഉടമകളിൽ നിന്നും ജില്ലാ തല സമിതികളിൽ നിന്നും ഈടാക്കാൻ ഉത്തരവിടുക, ആരോഗ്യമില്ലാത്ത ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന വെറ്ററിനറി ഡോക്ടർമാരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.

തൃശൂർ പൂരത്തിനും ഉൽസവങ്ങൾക്കുമെതിരെ സംഘടിതമായ ഗൂഡ നീക്കങ്ങൾ നടക്കുന്നതായി സർക്കാറിന് വേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഹരജിക്കാരന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചാൽ തൃശൂർ പൂരത്തിന് ആനയെ ഉപയോഗിക്കാൻ കഴിയാതാവും. തൃശൂർ പൂര നടത്തിപ്പ് അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. അനാവശ്യ വ്യവഹാരങ്ങൾ നടത്തി വിവാദമുണ്ടാക്കി പൊതുജനങ്ങളെ സർക്കാറിനെതിരെ തിരിക്കാനാണ് ശ്രമം. ഹർജികൾ രാഷ്ട്രീയ പ്രേരിതമാണെന്നും എ.എ.ജി വ്യക്തമാക്കി. തുടർന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കോടതി നിർദേശിച്ചത്.