LiveTV

Live

Kerala

എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ മലപ്പുറം ജില്ലയുടെ കുതിപ്പ് തുടരുന്നു 

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് കിട്ടിയ ജില്ല മലപ്പുറം 

എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ മലപ്പുറം ജില്ലയുടെ കുതിപ്പ് തുടരുന്നു 

എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിൽ മലപ്പുറം ജില്ലയുടെ കുതിപ്പ് തുടരുന്നു. മുൻ വർഷങ്ങളിലെ പോലെ തന്നെ, ഇത്തവണയും സംസ്ഥാനത്ത് തന്നെ തിളക്കമാർന്ന വിജയമാണ് ജില്ലയുടേത്. ഒരു കാലത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും പുറകിൽ ആയിരുന്ന ജില്ലയെ മുൻനിരയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് വിജയഭേരി പദ്ധതിയാണ്.

ഈ റെക്കോർഡ് നേട്ടങ്ങൾക്ക് പിന്നിൽ കഠിന പരിശ്രമത്തിന്റെ ഒരു വിജയ കഥയുണ്ട്. 2000 കാലങ്ങളിൽ 30 ശതമാനത്തിനടുത്ത് മാത്രം വിജയമുണ്ടായിരുന്ന മലപ്പുറം ജില്ല, സംസ്ഥാനത്തു തന്നെ എസ്.എസ്.എല്‍.സി നേട്ടങ്ങളുടെ പട്ടികയിൽ റെക്കോർഡുമായി മുന്നിൽ നിൽക്കുമ്പോൾ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പദ്ധതി തിളങ്ങി നിൽക്കുകയാണ്. ജില്ലയെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരികയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ഓരോ സ്കൂളുകളിലും കുട്ടികളുടെ പഠനനിലവാരം നോക്കി തരംതിരിച്ചാണ് പരിശീലനം. പ്രത്യേകം തയ്യാറാക്കിയ പഠന സഹായികളും അധ്യാപക പരിശീലനവും ഒക്കെ നടത്തി വിജയഭേരി പദ്ധതി ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ പങ്ക് നിറവേറ്റുകയാണ്.