LiveTV

Live

Kerala

ചെങ്ങോട്ടുമലയില്‍ ക്വാറി മാഫിയക്ക് ലൈസന്‍സ് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദേശം 

ക്വാറി തുടങ്ങുന്നതിന് അനുമതി നല്‍കരുതെന്ന വനം വകുപ്പിന്റേതടക്കമുള്ള അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ 

ചെങ്ങോട്ടുമലയില്‍ ക്വാറി മാഫിയക്ക് ലൈസന്‍സ് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദ്ദേശം 

കോഴിക്കോട് ചെങ്ങോട്ടുമലയില്‍ ക്വാറി മാഫിയക്ക് ലൈസന്‍സ് നല്‍കാന്‍ കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി ടോം ജോസ് കര്‍ശന നിര്‍ദ്ദേശം നൽകി.17ന് കോഴിക്കോട് കളക്ടര്‍ വിളിച്ച് ചേര്‍ക്കുന്ന ഹിയറിംഗില്‍ വെച്ച് ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്വാറി തുടങ്ങുന്നതിന് അനുമതി നല്‍കരുതെന്ന വനം വകുപ്പിന്റേതടക്കമുള്ള അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍.

ചെങ്ങോട്ടുമലയില്‍ ക്വാറി മാഫിയക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കങ്ങളെല്ലാം പഞ്ചായത്ത് അനുമതി നല്‍കാത്തതില്‍ തട്ടി നില്‍ക്കുകയായിരുന്നു ഇതുവരെ.അവസാനം ക്വാറി മാഫിയ ലൈസന്‍സിന് വേണ്ടി ഏകജാലക സംവിധാനത്തിലൂടെ ജില്ലാ വ്യവസായ വകുപ്പിനെ സമീപിച്ചു.മതിയായ രേഖകളില്ലന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തിരിച്ചയക്കുകയാണുണ്ടായത്.ക്വാറി ഉടമ ജില്ലാ വ്യവസായ വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കോട്ടൂര്‍ പഞ്ചായത്ത് കക്ഷി ചേര്‍ന്ന് ലൈസന്‍ നല്‍കരുതെന്ന നിലപാടെടുത്തു.

കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ ക്വാറി ഉടമ കേസ് പിന്‍വിലച്ചു.മതിയായ രേഖകള്‍ ഹാജരാക്കി വീണ്ടും അപേക്ഷ നല്‍കുമെന്ന് പറഞ്ഞാണ് പിന്‍വലിച്ചതെങ്കിലും ക്വാറി ഉടമ നേരെ സംസ്ഥാന ഏകജാലക ബോര്‍ഡില്‍ അപ്പീല്‍ നല്‍കുകയാണുണ്ടായത്.ഇതേത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഇന്നലെ ഏകജാലക ബോര്‍ഡിന്റെ യോഗത്തിലേക്ക് പഞ്ചായത്ത് സെക്രട്ടറിയെ വിളിപ്പിച്ച് ലൈസന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.17ന് കോഴിക്കോട് കളക്ടര്‍ ഹിയറിംഗ് വിളിക്കുമെന്നും അപ്പോള്‍ ഡി ആന്‍ഡ് ഒ ലൈസന്‍സ് നല്‍കിയിരിക്കണമെന്നുമാണ് ടോം ജോസിന്റെ ആവിശ്യം.ഇതേത്തുടര്‍ന്ന് സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.