LiveTV

Live

Kerala

പൊലീസിലെ കള്ളവോട്ട്; നടപടി ഇന്നുണ്ടായേക്കും

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചവരെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്താനാണ് നിര്‍ദേശം. നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു

പൊലീസിലെ കള്ളവോട്ട്; നടപടി ഇന്നുണ്ടായേക്കും

പൊലീസിലെ കള്ളവോട്ട് വിവാദത്തില്‍ നടപടി ഇന്നുണ്ടായേക്കും. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചവരെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്താനാണ് നിര്‍ദേശം. നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികള്‍ക്കെതെിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.

പൊലീസുകാരുടെ തപാല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ സമാഹരിച്ചുവെന്ന വിവരം കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി അന്വേഷണം ഇന്റലിജന്‍സ് മേധാവിയെ ഏല്‍പ്പിക്കുകയായിരുന്നു. ബാലറ്റ് സമാഹരിക്കാന്‍ ശ്രമം നടന്നുവെന്നാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇവരിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് സ്ഥിരീകരിച്ചാണ് ഡി.ജി.പിയും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്രമക്കേടില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളബാലറ്റിലെ അന്വേഷണം ഏത് വിധേന വേണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ നടപടി അടിയന്തരമായി ഉണ്ടാകാനാണ് സാധ്യത.