LiveTV

Live

Kerala

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തലപ്പത്ത് ജോസ് കെ മാണി തന്നെ വന്നേക്കും

പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിനുള്ള മേല്‍ക്കൈ പി.ജെ ജോസഫിന് തിരിച്ചടിയാകും

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തലപ്പത്ത് ജോസ് കെ മാണി തന്നെ വന്നേക്കും

കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനായി ജോസ് കെ മാണി തന്നെ എത്തിയേക്കുമെന്ന് സൂചന. പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിനുള്ള മേല്‍ക്കൈ പി.ജെ ജോസഫിന് തിരിച്ചടിയാകും. പാല ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകില്ല. സി.എഫ് തോമസിനെ താല്‍ക്കാലിക ചെയര്‍മാനാക്കാനും സാധ്യതയുണ്ട്.

ലയനത്തില്‍ കാര്യമായ നേട്ടം ഉണ്ടായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി.ജെ ജോസഫ് ലോക് സഭ സീറ്റ് ചോദിച്ചത്. എന്നാല്‍ ഇതിനെ പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ള ജോസ് കെ മാണി വിഭാഗം ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കും ചില ചര്‍ച്ചകള്‍ ആരംഭിച്ചത്.

ജോസഫ് വിഭാഗം ഇതിനായി കരുനീക്കള്‍ നടത്തുന്ന സാഹചര്യത്തില്‍ ജോസ് കെ മാണിയെ തന്നെ പാര്‍‍ട്ടി ചെയര്‍മാനായി കൊണ്ടു വരാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ പി.ജെയുടെ ആവശ്യം അത്രവേഗം നടപ്പാകില്ല.