LiveTV

Live

Kerala

വൈറല്‍ കുറിപ്പിലെ താരങ്ങള്‍; തങ്ങളുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടികളെ കാണാന്‍ കുഞ്ഞ് കത്തെഴുതിയ ആ കുരുന്നുകള്‍ ഇവരാണ് 

വൈറല്‍ കുറിപ്പിലെ താരങ്ങള്‍; തങ്ങളുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടികളെ കാണാന്‍ കുഞ്ഞ് കത്തെഴുതിയ ആ കുരുന്നുകള്‍ ഇവരാണ് 

വീട്ടില്‍ നിന്നും വില്‍പ്പന നടത്തി കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ട ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം ചോദിച്ച് കുരുന്നുകള്‍ തയ്യാറാക്കി നല്‍കിയ ഹൃദയം തൊടുന്ന കത്ത് ഈയടുത്താണ് ഫേസ്ബുക്ക് വഴി വൈറലായത്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ആവോളം നിറഞ്ഞ എഴുത്ത് വായിച്ച പലരും പിന്നീട് അതെഴുതിയ കുരുന്നുകളാരാണെന്ന് അന്വേഷിച്ചിരുന്നു. നിധിന്‍ നെടുമ്പിനാല്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കത്ത് വലിയ രീതിയിലാണ് പ്രശംസകളേറ്റു വാങ്ങിയത്.

Also read: ‘എനിക്കും അനിയനും ആ ആട്ടിൻകുട്ടികളെ കാണാതിരിക്കാനാവില്ല, അനുവാദം തരണം’; ഹൃദയം തൊടുന്ന കുഞ്ഞ് കത്ത് ഫേസ്ബുക്കില്‍ വൈറല്‍

കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം.എം.സി.എസ്.പി.എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാർഥി ജോർജി കോശി, ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ എസ് മാത്യു എന്നീ കുരുന്നുകളാണ് ആ കത്തിന് പിന്നിൽ എന്ന് കണ്ടെത്തിയിരിക്കുകയാണ് കുറിപ്പുക്കാരനിപ്പോള്‍. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടിൽ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഈ കുട്ടികൾ. ബഹ്‌റൈനിൽ താമസമായിരുന്നു ഇവർ കഴിഞ്ഞ വർഷമാണ് നാട്ടില്‍ സ്ഥിരതാമസമായത്. കുട്ടികൾ സന്തോഷപ്പൂര്‍വം ആട്ടിൻ കുട്ടികൾക്കൊപ്പം വേനൽക്കാലം അടിച്ചു പൊളിക്കുവാണ് എന്ന് പറഞ്ഞാണ് നിധിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുഞ്ഞുങ്ങളുടെ ഫോട്ടോയും ആട്ടിന്‍കുട്ടികളുടെ കൂടെയുള്ള ചിത്രങ്ങളും നിധിന്‍ പങ്കുവെച്ചിട്ടുണ്ട്.

കുരുന്നുകളുടെ കത്ത്

പ്രിയപ്പെട്ട അങ്കിള്‍,

എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്‍മിഷന്‍ തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു.

എന്ന്

ആടുകളെ വില്‍ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍

വൈറല്‍ കുറിപ്പിലെ താരങ്ങള്‍; തങ്ങളുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടികളെ കാണാന്‍ കുഞ്ഞ് കത്തെഴുതിയ ആ കുരുന്നുകള്‍ ഇവരാണ്