LiveTV

Live

Kerala

ശബരിമല പ്രക്ഷോഭത്തിനിറങ്ങരുതെന്ന് പറഞ്ഞത് കേസിൽ പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി

ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയാണ് അദ്ദേഹം സംസ്ഥാന സർക്കാരിനും എൽ.ഡി. എഫിനുമുള്ള പിന്തുണ പ്രഖ്യാപിച്ചത്.

ശബരിമല പ്രക്ഷോഭത്തിനിറങ്ങരുതെന്ന് പറഞ്ഞത് കേസിൽ പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി

ശബരിമല വിഷയത്തിൽ പ്രക്ഷോഭത്തിനിറങ്ങരുതെന്ന് പറഞ്ഞത് സമുദായ അംഗങ്ങൾ കേസിൽ പെടാതിരിക്കാനായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. സമുദായത്തോട് അടുപ്പം കാണിക്കുന്നവര്‍ വരുമ്പോൾ പുറംതിരിഞ്ഞ് നില്‍ക്കേണ്ടതില്ല. എസ്.എന്‍.ഡി.പി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി.

വാർഷിക പൊതുയോഗത്തിൽ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന തരത്തിലാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസംഗിച്ചത്. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയാണ് അദ്ദേഹം സംസ്ഥാന സർക്കാരിനും എൽ.ഡി. എഫിനുമുള്ള പിന്തുണ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തിലും വനിതാ മതിലിന്റെ സംഘാടനം സംബന്ധിച്ചും വിശദീകരിച്ച പ്രസംഗത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും വെള്ളാപ്പള്ളി മറുപടി പറഞ്ഞു. സമുദായ അംഗങ്ങൾ കേസിൽപെടാതിരിക്കാനാണ് താൻ ശബരിമല വിഷയത്തിൽ തെരുവിൽ ഇറങ്ങരുതെന്ന് പറഞ്ഞതെന്നും തെരുവിൽ പ്രതിഷേധിച്ചിരുന്നെങ്കിൽ അകത്തു പോകുന്നത് മുഴുവൻ ഈഴവരാകുമായിരുന്നുവെന്നും വെളളാപ്പളളി പറഞ്ഞു.

വാർഷിക പൊതുയോഗത്തിൽ എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനൊപ്പം ഇടത് സർക്കാരുമായി തുടർന്നും സഹകരിക്കുമെന്ന സൂചനകൾ നൽകിയാണ് വെള്ളാപ്പള്ളി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.