LiveTV

Live

Kerala

എന്‍.ഡി.എ അധികാരത്തിൽ വന്നാൽ കേന്ദ്രത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസും ഉണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് വിശകലനങ്ങൾക്കായി ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം.

എന്‍.ഡി.എ അധികാരത്തിൽ വന്നാൽ കേന്ദ്രത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസും ഉണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി

എന്‍.ഡി.എ വീണ്ടും അധികാരത്തിൽ വന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗമായി ബി.ഡി.ജെ.എസും ഉണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും അധികാരങ്ങൾ ഇല്ലാതെ ഇനി ഒരു മുന്നണിയിലും തുടരാൻ ആകില്ലന്നും തുഷാർ പറഞ്ഞു. തെരഞ്ഞെടുപ്പ് വിശകലനങ്ങൾക്കായി ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം.

പാർട്ടി മത്സരിച്ച സീറ്റുകളിലെ അവലോകനങ്ങൾക്കൊപ്പം എന്‍.ഡി.എയുടെ സാധ്യതകളും ചർച്ച ചെയ്ത ശേഷമായിരുന്നു ബി.ഡി.ജെ.എസ് നേതൃയോഗം സമാപിച്ചത്. ഫലം പ്രഖ്യാപനം കഴിയും വരെ വിവാദങ്ങൾക്കില്ലന്ന സൂചനകൾ നൽകിയാണ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്. വയനാട്ടിൽ മത്സരിച്ചത് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ഓർമ്മപ്പെടുത്തിയ തുഷാർ സാഹചര്യം ഒത്താൽ കേന്ദ്രത്തിൽ അധികാരത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസും ഉണ്ടാകുമെന്ന് യോഗത്തിന് ശേഷം തുറന്ന് പറഞ്ഞു.

അധികാരങ്ങൾ ഇല്ലാതെ ഇനി മുന്നോട്ട് പോകില്ലെന്ന് പ്രവർത്തകർക് ഉറപ്പ് നൽകിയതായും തുഷാർ പറഞ്ഞു. എന്നാൽ വയനാട് ജില്ലാ ഘടകത്തിന്റെ അരോപണങ്ങളെ തള്ളി എല്ലാ സീറ്റിലും ബി.ജെ.പി കാര്യമായി പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ വയനാട്, മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളിൽ ബി.ജെ.പി സംഘടന സംവിധാനം പൂർണമായും പിന്തുണച്ചില്ലെന്ന പരാതി ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചതായാണ് സൂചന.