LiveTV

Live

Kerala

അധ്യാപകരുടെ സമരം: കെ.എം.സി.ടി കോളജില്‍ പരീക്ഷ മുടങ്ങി

കോഴിക്കോട് മണാശേരി കെ.എം.സി.ടി ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയാണ് മുടങ്ങിയത്

അധ്യാപകരുടെ സമരം: കെ.എം.സി.ടി കോളജില്‍ പരീക്ഷ മുടങ്ങി

അധ്യാപകരുടെ സമരത്തെ തുടര്‍ന്ന് കോഴിക്കോട് മണാശേരി കെ.എം.സി.ടി ആയുര്‍വേദ കോളേജിലെ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ മുടങ്ങി. അവസാന സെമസ്റ്റര്‍ ബി.എ.എം.എസ് വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയാണ് മുടങ്ങിയത്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിന് നോട്ടീസ് കൊടുത്ത നാല് അധ്യാപകരെ മാനേജ്മെന്‍റ് പുറത്താക്കി.

ഇന്ന് നടക്കേണ്ടിയിരുന്ന അവസാന സെമസ്റ്റര്‍ ബി.എ.എം.എസ് വിദ്യാര്‍ഥികളുടെ രണ്ട് വിഷയങ്ങളിലെ പ്രാക്ടിക്കല്‍ പരീക്ഷയാണ് അധ്യാപകരുടെ സമരം മൂലം മുടങ്ങിയത്. മൂന്ന് വര്‍ഷം മുന്‍പത്തെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം 20 മുതല്‍ അധ്യാപകര്‍ സമരം തുടങ്ങിയത്.

സമരത്തിന് നോട്ടീസ് നല്‍കാന്‍ നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി എക്സാം പാനലില്‍ ഉള്ള നാല് അധ്യാപകരെ മാനേജ്മെന്‍റ് പിരിച്ചു വിട്ടിരുന്നു. മാനേജ്മെന്‍റിന്‍റെ പിടിവാശിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അധ്യാപകര്‍ പറഞ്ഞു. പരീക്ഷ മുടങ്ങിയതോടെ രക്ഷിതാക്കളും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. എന്നാല്‍ അധ്യാപകര്‍ കാരണമാണ് പരീക്ഷ മുടങ്ങിയതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.