LiveTV

Live

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി 

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. നരുവാമൂട് ഒലിപ്പ്നടയിലാണ് സംഭവം.

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി 

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. നരുവാമൂട് ഒലിപ്പ്നടയിലാണ് സംഭവം. യുവതിയുമായി ഒളിച്ചോടിയ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു മർദനം.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. യുവതിയുമായി ഒളിച്ചോടിയ സുഹൃത്തിനെ പറ്റി അന്വേഷിക്കാൻ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ആഷിഖിനെയാണ് നരുവാമൂട് പോലീസ് മർദിച്ചത്. ബന്ധുക്കൾ എത്തിയെങ്കിലും വിട്ടയച്ചില്ല. മൂന്ന് മണിക്കൂറിന് ശേഷം വിട്ടയച്ചപ്പോൾ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ നേമം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മോഡൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ആഷിഖ്. പത്താം ക്ലാസിൽ 9 എപ്ലസ് നേടിയിരുന്നു. ആർട്ടിസ്റ്റ് കൂടിയായ ആഷിഖ് ഡക്കറേഷൻ ജോലിക്ക് പോകാറുണ്ട്. അച്ഛൻ ബാബുരാജിന് തയ്യൽ ജോലിയാണ്. ഡി.വൈ.എഫ്.ഐ ഒലിപ്പ് നട യൂണിറ്റ് പ്രസിഡന്റുമാണ്. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി.