LiveTV

Live

Kerala

പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട് 

ജൈസലും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി. 16 ലക്ഷം രൂപ ചിലവിലാണ് 1100 സ്ക്വയർ ഫീറ്റുള്ള ഇരുനില വീട് നിർമ്മിച്ചിരിക്കുന്നത്.

പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട് 

പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്. എസ്.വൈ.എസിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ പുതിയ വീട്ടിലേക്ക് ജൈസലും കുടുംബവും താമസം മാറി. ജയ്സലിന് സഹായവുമായി നിരവധിപേർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

പ്രളയത്തിൽ അകപ്പെട്ടവരെ ബോട്ടിലേക്ക്‌ കയറ്റാൻ സ്വന്തം മുതുക് ചവിട്ടുപടിയായി നിന്ന ജൈസലിനെ കേരളം ഏറെ പ്രശംസിച്ചതാണ്. ഷീറ്റുകൊണ്ട് മറച്ച ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് ജൈസലും കുടുംബവും താമസിച്ചിരുന്നത്. ജൈസലിന്റെ ഈ ദുരിതം അറിഞ്ഞതോടെയാണ് എസ്.വൈ.എസ് പുതിയ വീട് നിർമിച്ചുനൽകിയത്.

ജൈസലും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി. 16 ലക്ഷം രൂപ ചിലവിലാണ് 1100 സ്ക്വയർ ഫീറ്റുള്ള ഇരുനില വീട് നിർമ്മിച്ചിരിക്കുന്നത്.